• admin

  • June 19 , 2022

കൽപ്പറ്റ : കിടപ്പിലായ കുട്ടികളുടെ പരിചരണത്തിനും ക്ഷേമത്തിനുമായി തുക കണ്ടെത്തുന്നതിന് ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ ഒരുക്കിയ ചക്കസദ്യ ചലഞ്ചിൽ പങ്കാളികളായി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും ടി.സിദ്ദീഖ് എം.എൽ.എ.യും .   ഈ രംഗത്തെ സന്നദ്ധ സംഘടനയായ സോലസിൻ്റെ വയനാട് ജില്ലയിലെ സഹപ്രവർത്തകരാണ് മുട്ടിലിൽ ചക്ക സദ്യ ചലഞ്ച് സംഘടിപ്പിച്ചത്.     കേരളത്തിലെ ആദ്യത്തെ ചക്ക സദ്യക്ക് വേദിയൊരുക്കിയ തൃക്കൈപ്പറ്റ ഗ്രാമത്തിലെ സി.ഡി.സുനീഷിൻ്റെ നേതൃത്വത്തിലാണ് രോഗികളായ കുട്ടികളുടെ ക്ഷേമത്തിന് ധനസമാഹരണത്തിനായി ചക്ക സദ്യയൊരുക്കിയത്. 300 രൂപയുടെ കൂപ്പൺ മുൻകൂട്ടി വിൽപ്പന നടത്തിയാണ് അതിഥികളെ ക്ഷണിച്ചത്. . സോലസ് സ്ഥാപക ഷീബ അമീറിനൊപ്പം മന്ത്രി എ.കെ. ശശീന്ദ്രനും ടി. സിദ്ദീഖ് എം.എൽ.എയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചക്കസദ്യ ചലഞ്ചിൽ പങ്കാളികളായി. .മുട്ടിൽ പഞ്ചാര രാവിലെ 11 മണി മുതൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ നൂറ് കണക്കിനാളുകളെത്തി. ഇതോടനുബന്ധിച്ച് നടന്ന കൂട്ടായ്മയിൽ പ്രോഗ്രാം ജനറൽ കൺവീനർ ഹിഫ്ളുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. സോലസ് സ്ഥാപക ഷീബ അമീർ ഉദ്ഘാടനം ചെയ്തു.   സി.ഡി. സുനീഷ്, ദീപ ഷാജി, സൂപ്പി കല്ലങ്കോടൻ, അഷ്റഫ് കൊട്ടാരം, നാസർ നന്മ, സി.പി.ഓമന, . പി.ദിവാകരൻ, റിഫുൽ മുഹമ്മദ് ,സിദ്ദിഖ് മുട്ടിൽ, തുടങ്ങിയവർ പ്രസംഗിച്ചു.