സുൽത്താൻ ബത്തേരി : വെല്ലുവിളികൾ നേരിടുന്ന കാർഷിക മേഖല സംപുഷ്ഠമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പദ്ധതി തയ്യാറാക്കണമെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ.അബ്ദുൽ അസീസ്.കൃഷിയും കർഷക സമൂഹവും കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തിൽ നിന്ന് കരകയറിയെങ്കിൽ മാത്രമേ കാർഷിക മേഖലയുടെ വളർച്ച പൂർണ്ണമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാറുകൾ കർഷകരോട് കാണിക്കുന്ന അവഗണനയിലും കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനുമെതിരെ സ്വതന്ത്ര കർഷക സംഘം ഒക്ടോ.14ന് നടത്തുന്ന കലക്ടറേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം സുൽത്താൻ ബത്തേരി നിയോജക മണ്ഡലം സ്പെഷൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് ഖാലിദ് വേങ്ങൂർ അധ്യക്ഷത വഹിച്ചു.സ്വതന്ത്ര കർഷക സംഘം ജില്ലാ ട്രഷറർ കെ.ഹംസ ഹാജി മുഖ്യപ്രഭാഷണം നടത്തി.മാർച്ചിൽ മണ്ഡലത്തിൽ നിന്ന് 100 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.മാർച്ചിന്റെ പ്രചരണാർത്ഥം ജില്ലാ – മണ്ഡലം ഭാരവാഹികൾ പഞ്ചായത്ത് തല പര്യടനം നടത്തും.കെ.പി.എ.ലത്തീഫ്,തൈതൊടി ഇബ്രാഹിം,എൻ.എ.ബഷീർ,കെ.എം. അസൈനാർ,പി.കെ.മൊയ്തീൻ കുട്ടി, പി.മുഹമ്മദ്,ഷംസുദ്ദീൻ ബിദർക്കാട് പ്രസംഗിച്ചു.
