കൽപറ്റ : ഇഞ്ചി കർഷകരെ ഭീതിയിലാക്കി പൈരിക്കൂലാറിയ ഫംഗസ് ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തിൽ
യുണൈറ്റഡ് ഫോർമേഴ്സ്
ആൻഡ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻകാർഷിക ജാഗ്രത സെമിനാർ നടത്തും.27ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുൽപള്ളി എസ്.എൻ ബാലവിഹാർ ഓഡിറ്റോറിയത്തിൽ ആണ് “അറിവ് ”കാർഷിക ജാഗ്രത സെമിനാർ നടത്തുന്നത്.
സംഘടനയുടെ മെഡിസിൻ വിങ്ങിന്റെ നിരീക്ഷണത്തിൽ ഫംഗൽ അറ്റാക്കിനെ പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ട്.ഈ അവസരത്തിൽ ഞങ്ങളുടെ അനുഭവങ്ങളും കാർഷിക വിദഗ്ധരുടെ ഉപദേശങ്ങളും എല്ലാ കർഷകരിലേക്കും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് സംഘടന സെമിനാർ അവതരിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതോടൊപ്പം തന്നെ വാഴ കർഷകരും പുതിയതും പഴയതുമായ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. വാഴ കർഷകരുടെ പ്രതിസന്ധികളും ഈ ഒരു സെമിനാറിൽ ചർച്ചചെയ്യപ്പെടുകയും വിദഗ്ധരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
വയനാടിന്റെ നട്ടെല്ലായ കാപ്പി, കുരുമുളക് തുടങ്ങിയ കൃഷിയിലെ നവീന ആശയങ്ങൾ അവതരിപ്പിക്കുകയും തുറന്ന ചർച്ചയിലൂടെ ആശയ കൈമാറ്റവും സംഘടന ഉദ്ദേശിക്കുന്നുണ്ട്. കേരള കാർഷിക സർവകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ .ഗവാസ് രാഗേഷ്, ക്രിസ്റ്റൽ ക്രോപ് പ്രൊട്ടക്ഷൻ ലിമിറ്റഡിലെ അഗ്രിക്കൾച്ചറൽ എക്സ്പെർട് ശ്രീ പ്രേംകുമാർ എന്നിവർക്ക് പുറമെ കോഫി ബോർഡിൽ നിന്നുള്ള പ്രതിനിധിയും ക്ലാസുകൾക്ക് നേതൃത്വം നൽകും.പത്രസമ്മേളനത്തിൽ യു എഫ് പി എ ദേശീയ ചെയർമാൻ എമിൻസൺ തോമസ്, യൂത്ത് വിങ് ചെയർമാൻ ജോബിൻ ജോസ് , UFPCO കമ്പനി ചെയർമാൻ ബേബി പെരുങ്കുഴി, സംഘടനയുടെ മെഡിസിൻ വിഭാഗം ചെയർമാൻ ബിബിൻ പി എൽ എന്നിവർ പങ്കെടുത്തു .