സോൾ : ദക്ഷിണകൊറിയൻ സർക്കാരിന്റെ കാലാവസ്ഥാലക്ഷ്യങ്ങളിൽ ഭൂരിഭാഗവും ഭരണഘടനാ വിരുദ്ധമാണെന്ന സുപ്ര ധാന വിധി പുറപ്പെടുവിച്ച് ഭരണഘടനാകോടതി. രാജ്യത്തെ യുവ പരിസ്ഥിതിപ്രവർത്തകർ ഒരു ഭ്രൂണത്തെ പ്രധാന വാദിയാക്കി നൽകിയ കേ സിലാണ് ചരിത്രവിധി. ഭ്രൂണം പ്രധാനവാദിയും കുട്ടികളും കൗമാരക്കാരും വാദിസ്ഥാനങ്ങളിലുമുള്ള ഏഷ്യയിലെത്തന്നെ ആദ്യത്തെ കേസാണ് ‘വുഡ്പെക്കർ V/S ദക്ഷിണകൊറിയ’.
സർക്കാരിന്റെ കാലാ വസ്ഥാ പ്രതിബദ്ധത അപര്യാപ്തമാണെന്നു കാട്ടിയാണ് “മരംകൊത്തി’ എന്ന നാമത്തിൽ ഒരു ഭ്രൂണവും മറ്റ് നാലു കുട്ടികളും സർക്കാരിന്റെ പേരിൽ കേസുകൊടുത്തത്. വാദംകേട്ട കോടതി കാലാവ സ്ഥാ പ്രതിസന്ധിയില്ലാതെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി 2050-ഓടെ നെറ്റ് സീറോ കാർബൺ എന്ന ലക്ഷ്യ ത്തിൽ രാജ്യത്തെ എത്തിക്കാ മെന്ന് ദക്ഷിണകൊറിയ പ്രതിജ്ഞ ചെയ്തിരുന്നു.