വടുവൻഞ്ചാൽ : മൂപ്പൈനാട് പഞ്ചായത്തിലെ പല ബസ്സ് വൈയ്റ്റിംഗ് ഷെഡ്ഡുകളും കാലപ്പഴക്കത്താൽ ജീർണിച്ച് വീഴാറായ അവസ്ഥയിലാണെന്നും അവ പുതിക്കിപ്പണിയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അയ്യൂബ് നെടുങ്കരണ.പല വൈയിറ്റിംഗ് ഷെഡ്ഡുകളും മഴയത്ത് ചോർന്നൊലിക്കുന്നുതും, മേൽക്കൂര പൊട്ടി പൊളിഞ്ഞ അവസ്ഥയിലുമാണുള്ളത്.ബസ്സ് കാത്തിരിപ്പ്കാർക്ക് ഉപകാരപ്രദമാവുന്നതിനും അപകടം ഒഴിവാക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
