മാനന്തവാടി : കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്‌കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ വീട് വിഷ്ണു (31), പനമരം യുപി സ്‌കൂളിന് സമീപം താമസിക്കുന്ന നബീൽ കമർ (25) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. കേസി ലെ മറ്റ് പ്രതികളായ മുഹമ്മദ് അർഷിദ്, അഭിരാം എന്നിവർ ഇന്നലെ അറസ്റ്റിലായിരുന്നു.