കാര്യമ്പാടി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി ചാപ്പലിന്റെ മൂറോന്‍ അഭിഷേക കൂദാശ

കാര്യമ്പാടി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി ചാപ്പലിന്റെ മൂറോന്‍ അഭിഷേക കൂദാശ

മീനങ്ങാടി : സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴില്‍ കാര്യമ്പാടിയില്‍ പുനര്‍നിര്‍മ്മിച്ച മോര്‍ ബസേലിയോസ് ചാപ്പലിന്റെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ ഫെബ്രുവരി 9,10 തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ നടത്തപ്പെടും.ദേവാലയ കൂദാശക്ക് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി,അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.കൂദാശക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.സോജന്‍ വാണാകുടിയില്‍,ചാപ്പല്‍ ട്രസ്റ്റി അന്‍സില്‍ കെ. പോള്‍,കത്തീഡ്രല്‍ ട്രസ്റ്റി ടി.കെ.തോമസ്,ചാപ്പല്‍ സെക്രട്ടറി മത്തായി മുക്കത്ത്,പബ്ലിസിറ്റി കണ്‍വീനര്‍ അനില്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു.
ഒമ്പതാം തിയ്യതി തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് കൊടി ഉയര്‍ത്തല്‍ 4.45ന് അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് സ്വീകരണം,അഞ്ച് മണിക്ക് കല്‍ക്കുരിശ് കൂദാശ,5.15ന് ധൂപപ്രാര്‍ത്ഥനയും തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന,ആറ് മണിക്ക് ദൈവാലയത്തിന്റെ മൂറോന്‍ അഭിഷേക കൂദാശ നടത്തപ്പെടും.

അനുഗ്രഹപ്രഭാഷണത്തെ തുടര്‍ന്ന് മലബാര്‍ ഭദ്രാസനത്തിലെ മുഴുവന്‍ വൈദികരെയും, സണ്ടേസ്‌കൂള്‍ വാര്‍ഷിക പരീക്ഷയില്‍ ഈ സണ്ടേ സ്‌കൂളില്‍ നിന്നും 10-ാം ക്ലാസില്‍ രണ്ടാം റാങ്ക് നേടിയ മരിയ ക്രിസ്റ്റോ,ഭദ്രാസന റാങ്ക് ജേതാക്കളായ ആരോണ്‍ സോണിഷ്,സിയോണ്‍ പോള്‍ ക്രിസ്റ്റി, ദൈവാലയ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയവരെയും ആദരിക്കും.ആശിര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയോടെ സമാപിക്കും.
പത്തിന് ചൊവ്വാഴ്ച 7.30ന് പ്രാഭാതപ്രാര്‍ത്ഥന, 8.30ന് വിശുദ്ധ കുര്‍ബാനക്ക് അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം തിരുമേനി കാര്‍മ്മികത്വം വഹിക്കും. 10.30ന് പൊതുസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ചന്ദ്രിക കൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യും. ഗീവര്‍ഗീസ് മോര്‍ സ്‌തെഫാനോസ് അദ്ധ്യക്ഷത വഹിക്കും.മാത്യൂസ് മോര്‍ അപ്രേം തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തും. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ രമേശ് സുവനീര്‍ പ്രകാശനം നടത്തും.
ചാപ്പലില്‍ സേവനം അനുഷ്ടിച്ച വൈദികരെയും മുന്‍കാല ഭാരവാഹികളെയും ആദരിക്കും.ഭദ്രാസന സെക്രട്ടറി ഫാ.ബേസില്‍ കരനിലത്ത്,വൈദിക സെക്രട്ടറി ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, കത്തീഡ്രല്‍ വികാരി ഫാ.ബിജുമോന്‍ കര്‍ലോട്ടുകുന്നേല്‍,പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിനു ജേക്കബ്,മുട്ടില്‍ ഗ്രാമപഞ്ചായത്തംഗം നിഷീദ് ചാഴിവയല്‍,കെ.വി.വി.ഇ.എസ്.യൂണിറ്റ് പ്രസിഡന്റ് ലിയാഖത്തലി ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും.ആശിര്‍വാദം,സ്‌നേഹവിരുന്ന് എന്നിവയെ തുടര്‍ന്ന് ഒരു മണിക്ക് കൊടി ഇറക്കും.

Leave a Reply

Your email address will not be published. Required fields are marked *