ബത്തേരി : കേരള തമിഴ് നാട് അതിർത്തിയായ ചേരമ്പാടിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ച് സമരം നടത്തുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സമരം. തമിഴ് നാട് ചേരമ്പാടി ചുങ്കം ചപ്പുംതോട് ഭാഗത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.ചേരമ്പാടി കുഞ്ഞു മൊയ്തീൻ ആണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെയായിരുന്നു സംഭവം.