കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ

കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ

കണ്ണൂർ : പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയത്.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോർജ് ഫെർണാണ്ടസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ വി.പി പങ്കജാക്ഷൻ, രജിരാഗ് വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ, ഷൈമ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതിയാണ് ഷിൽന.ഇവർ വീണ്ടും വിൽപനയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു.കണ്ണൂർ നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവൻ മയക്കുമരുന്ന് മാഫിയയുടെ കാരിയറാണ് ഷിൽന.ഇവർക്കെതിരെ എൻഡിപിഎസ് ആക്ടുപ്രകാരം കേസെടുത്തു.പ്രതിയെ കണ്ണൂർകോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Alakode News

Leave a Reply

Your email address will not be published. Required fields are marked *