കടന്നൽ ഭീഷണി ഒഴിവാക്കി പൾസ് എമർജൻസി ടീം;നാട്ടുകാർക്ക് ആശ്വാസം

കടന്നൽ ഭീഷണി ഒഴിവാക്കി പൾസ് എമർജൻസി ടീം;നാട്ടുകാർക്ക് ആശ്വാസം

തരിയോട് : കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിനിടയാക്കിയ കടന്നൽക്കൂടിനെ തുരത്തി പൾസ് എമർജൻസി ടീം കാവുംമന്ദം യൂണിറ്റ്.ജോയ് പോൾ എന്നയാൾക്ക് തൊഴിലിനിടെ കടന്നൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.സമീപത്ത് നിർമ്മല ഹൈസ്കൂൾ,സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നതിനാൽ ആയിരത്തോളം വിദ്യാർത്ഥികളുടെ സുരക്ഷയെക്കരുതി ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് ഒരു നടപടി എടുക്കേണ്ടത് അത്യാവശ്യമായിരുന്നു.​മരത്തിന്റെ ഉയരം,അപകടസാധ്യത,പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവ കാരണം കടന്നൽക്കൂട് നീക്കം ചെയ്യാനുള്ള മുൻ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.

എന്നാൽ,ഗ്രാമപഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ചുകൊണ്ട് പൾസ് എമർജൻസി ടീം ഈ വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി.നാടിന്റെ സുരക്ഷ ഉറപ്പാക്കിയ പൾസ് എമർജൻസി ടീം അംഗങ്ങൾക്ക് നാട്ടുകാർ നന്ദിയും സ്നേഹവും അറിയിച്ചു. തങ്ങളുടെ ജീവൻ പോലും പണയപ്പെടുത്തിക്കൊണ്ട് നടത്തിയ ഈ ധീരമായ പ്രവർത്തനത്തിന് ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായി ഗ്രാമപഞ്ചായത്തും സ്കൂൾഅധികൃതരും അറിയിച്ചു.ദൗത്യത്തിൽ പൾസ് കാവും മന്ദം യൂണിറ്റിലെ മുസ്തഫ,ശിവാനന്ദൻ,അനീഷ്,മൊയ്തുടി,ഷിബു, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *