ഐ.എസ്.ഒ തിളക്കത്തില്‍ ജില്ലയിലെ 23 സിഡിഎസുകള്‍;മികവിന്റെ നേര്‍സാക്ഷ്യമായി ജില്ലാതല പ്രഖ്യാപനം

കൽപ്പറ്റ : ജില്ലയില്‍ ഐ.എസ്.ഒ ഗുണനിലവാര അംഗീകാരം നേടിയ 23 സി.ഡി.എസുകളുടെ ജില്ലാതല പ്രഖ്യാപനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ കുടുംബശ്രീ പിന്തുണയോടെ സംരംഭക, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മാതൃകയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിഡിഎസ് ഓഫീസുകളെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ 23 സിഡിഎസുകള്‍ക്ക് ഐ.എസ്.ഒ ഗുണനിലവാര അംഗീകാരം ലഭിച്ചത്

സി.ഡി.എസ് സേവനങ്ങള്‍ ജനസൗഹൃദമാക്കാനും ഫയല്‍ സംവിധാനം മെച്ചപ്പെടുത്താനും ഐഎസ്ഒ നിലവാരം കാത്തു സൂക്ഷിക്കുന്നതിലൂടെ സാധിക്കും.മൂന്നു വര്‍ഷമാണ് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്റെ കാലാവധി.പൗരാവകാശ രേഖയുടെ അടിസ്ഥാനത്തിലുള്ള സി.ഡി.എസ് പ്രവര്‍ത്തനങ്ങള്‍,ഫയലുകളുടെ വിനിയോഗം,സാമ്പത്തിക ഇടപാട് രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലുള്ള കൃത്യത,അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍,കൃത്യമായ അക്കൗണ്ടിങ്ങ് സംവിധാനം,കാര്യക്ഷമത,സ്ഥിരതയാര്‍ന്ന പ്രവര്‍ത്തന മികവ്,ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഓഫീസുകളിലെ ഫയല്‍ ക്രമീകരണം,ഗുണമേന്മാ നയ രൂപീകരണം, പൊതുജനാഭിപ്രായ രൂപീകരണം എന്നിവ ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളാണ് നേട്ടം കൈവരിക്കുന്നതില്‍ നിര്‍ണായകമായി.

തൊണ്ടര്‍നാട്,വെങ്ങപ്പള്ളി,എടവക,വെള്ളമുണ്ട,തിരുനെല്ലി,തവിഞ്ഞാല്‍,പുല്‍പ്പള്ളി,പനമരം,കണിയാമ്പറ്റ, മീനങ്ങാടി,അമ്പലവയല്‍,നെന്മേനി,മേപ്പാടി, വൈത്തിരി,മൂപ്പൈനാട്,മുട്ടില്‍,കോട്ടത്തറ, പൊഴുതന,പടിഞ്ഞാറത്തറ,തരിയോട്,നൂല്‍പ്പുഴ, കല്‍പ്പറ്റ നഗരസഭ,സുല്‍ത്താന്‍ ബത്തേരി നഗരസഭ തുടങ്ങി 23 സി.ഡി.എസുകള്‍ക്കാണ് ജില്ലയില്‍ ഐഎസ്ഒ അംഗീകാരം ലഭിച്ചത്.

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഇ വിനയന്‍,സി. കെ ഹഫ്സത്ത്,ഷീജ സതീഷ്,ബിന്ദു ആനന്ദന്‍,കെ. വി രജിത,ലക്ഷ്മി ആലക്കമറ്റം,അംബിക ഷാജി,എല്‍സി ജോയ്,സുധി രാധകൃഷ്ണന്‍,പി.വി ബാലകൃഷ്ണന്‍,ബ്രാന്‍ അഹമ്മദ് കുട്ടി,ശ്രീദേവി ബാബു,ആര്‍.ഉണ്ണികൃഷ്ണന്‍,കെ.ബാബു,അനസ് റോസ്ന സ്റ്റെഫി,ഷമീം പാറക്കണ്ടി,പി.പി റനീഷ്,പി.ബാലന്‍,കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് കെ.എം സലീന, അസിസ്റ്റന്റ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ വി.കെ റജീന,എ.കെ അമീന്‍,കില സീനിയര്‍ മാനേജര്‍ എ.എം റാഷിദ്,കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ വി.ജയേഷ്,മീനങ്ങാടി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല ദിനേശ് ബാബു,മറ്റു സി. ഡി.എസ് പ്രവര്‍ത്തകര്‍,കുടുംബശ്രീ അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *