എൻ.ജി.ഒ അസോസിയേഷൻ പതാക ദിനം ആചരിച്ചു

എൻ.ജി.ഒ അസോസിയേഷൻ പതാക ദിനം ആചരിച്ചു

കൽപ്പറ്റ : കേരള എൻ.ജി.ഒ അസോസിയേഷൻ സൂവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു.സിവിൽ സ്റ്റേഷന് മുൻമ്പിൽ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി പതാക ഉയർത്തി.
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശസമര പോരാട്ടങ്ങളിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലം നിലകൊണ്ട സംഘടന അതിന്റെ ഐതിഹാസിക സമരങ്ങളിലൂടെ ജീവനക്കാർക്കൊപ്പം നിന്നിട്ടുണ്ട്.

ശമ്പളപരിഷ്ക്കരണം,ക്ഷാമബത്ത തുടങ്ങിയ ആവശ്യങ്ങൾ നേടി എടുക്കുന്നതിന് നിരന്തര സമരത്തിലുമാണ്.ഒക്ടോബർ 27 ന് തിരുവനന്തപുരത്ത് എ.ഐ.സി.സി സംഘടന കാര്യ ജനറൽ സെക്രട്ടറി ശ്രീ കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന സൂവർണ്ണ ജൂബിലി സമാപന സമ്മേളനം വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റ്റി പരമേശ്വരൻ അധ്യക്ഷത വഹിച്ചു.സി.കെ ജിതേഷ്,ഇ.വി.ജയൻ,വി.എസ്.ശരത്,എം.വി സതീശൻ,എ.കെ.ഇന്ദു എന്നവർ പ്രസംഗിച്ചു.
റസിയ ബീവി പി,നിഷാ പ്രസാദ്,സിബി മാത്യം എന്നിവർ നേതൃത്വം കൊടുത്തു.മാനന്തവാടിയിൽ ജില്ലാ ട്രെഷറർ സീ ജി ഷിബു പതാക ഉയർത്തി.സിനിഷ് ജോസഫ് അധ്യഷത വഹിച്ചു.എം ജി അനിൽകുമാർ,എൻ.വി അഗസ്റ്റ്യൻ,കെ.എസ്. സാലു,എ.അബ്ദുൾ ഗഫൂർ, ബൈജു എം എ,ശിവൻ പുതുശ്ശേരി എന്നവർപ്രസംഗിച്ചു. എ.ജോസ്,വി.യു. ജോൺസൻ എന്നിവർ നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *