ചുങ്കം : സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം പാർട്ടി ജില്ലാ പ്രസിഡന്റ് എ യൂസുഫ് ഉദ്ഘാടനം നിർവഹിച്ചു.ജനങ്ങളുടെ അവകാശങ്ങൾക്കായി ശക്തമായ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ പാർട്ടി തുടരുമെന്നും പുതിയ ഓഫീസ് പ്രാദേശിക തലത്തിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാനും പഞ്ചായത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ പ്രതികരണം ശക്തിപ്പെടുത്താനുമുള്ള കേന്ദ്രമായി മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി കെ മഹ്റൂഫ്,പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മുഹമ്മദലി,കമ്മിറ്റിയംഗങ്ങളായ കെ.സി മോയി,കെ. ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു.
