കാവുമന്നം : കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. തരിയോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 21 മുതല്‍ 27 വരെയാണ് ക്യാമ്പ്. ചടങ്ങില്‍ എം എസ് വിനീഷ, ഡോ. കെ.എം മുരളീധരന്‍, കാസിം, സൂന നവീന്‍, കെ പി പ്രദീശന്‍, എ മുഹമ്മദ് ബഷീര്‍, കെ വി രാജേന്ദ്രന്‍, സി എം സിജു, വിനോദ് തോമസ്, വര്‍ഗീസ് ആന്റണി, എം ആര്‍ രജിത്, അശ്വിന്‍ നാഥ്, ആല്‍ബിന്‍ ദിലീപ് എന്നിവര്‍ സംസാരിച്ചു.