എം.ബി.എ പ്രവേശനം:അഭിമുഖം ഫെബ്രുവരി 26ന്

കരണി : സഹകരണ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപറേറ്റീവ് മാനേജ്മെന്റിൽ (കിക്‌മ) എം.ബി.എ.(ഫുൾടൈം) പ്രവേശനത്തിന് ഫെബ്രുവരി 26 രാവിലെ 10 മുതൽ കരണി സഹകരണ പരിശീലന കേന്ദ്ര ത്തിൽ അഭിമുഖം നടത്തുന്നു.കേരള സർവ്വകലാശാല, എ.ഐ.സി.റ്റിയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്,മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ്,ലോജിസ്റ്റിക്സ‌,ബിസിനസ് അനലിറ്റിക്സ് വിഷയങ്ങ ളിൽ സ്പെഷലൈസേഷന് അവസരം ലഭിക്കും.സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർ,ഫിഷറീസ് സ്കോളർഷിപ്പിന് അർഹത യുളള വിദ്യാർത്ഥികൾക്ക് സീറ്റ് സംവരണം ചെയ്‌തിട്ടുണ്ട്.എസ്.സി/എസ്.ടി വിഭാഗക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭി ക്കും.50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദമാണ് അടിസ്ഥാന യോഗ്യത. കെ.മാറ്റ്/സി.മാറ്റ്/ക്യാറ്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ www.Inkv-a. ac.in ൽ ലഭിക്കും.ഫോൺ:9496366741, 8547618290

Leave a Reply

Your email address will not be published. Required fields are marked *