എം.ആർ.പൊതയനെ അനുസ്മരിച്ചു

എം.ആർ.പൊതയനെ അനുസ്മരിച്ചു

മീനങ്ങാടി : തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളിൽ നിന്ന് ആദിവാസി സമുദായ സംഘടനകൾ പിൻമാറണമെന്ന് ആദിവാസി നേതാവും തമ്പായി അയൽക്കൂട്ടം പ്രസിഡൻ്റുമായ സി.വാസു ആവശ്യപ്പെട്ടു.
എം.ആർ.പൊതയൻ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ മീനങ്ങാടി വേങ്ങൂരിലെ തമ്പായി അയൽക്കൂട്ടം ഹാളിൽ സംഘടിപ്പിച്ച
വയനാട് ആദിവാസി ഫെഡറേഷൻ സ്ഥാപക പ്രസിഡൻ്റായിരുന്ന എം.ആർ.പൊതയൻ്റെ 26-ാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായം നോക്കാതെ ആദിവാസി സമൂഹത്തിന് ഗുണം ചെയ്യുന്ന കഴിവും യോഗ്യതയുമുള്ള അനുയോജ്യരായവരെ കണ്ടെത്തി സംവരണ സീറ്റുകളിൽ മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണം.അല്ലാതെ ഏതെങ്കിലും സമുദായക്കാരെ നിർത്തിയാലെ ഗുണമാകുകയുള്ളുവെന്ന വില പേശൽ നയം അവസാനിപ്പിക്കണം.യോഗത്തിൽ എം.ആർ പൊതയൻ കൾച്ചറൽ ഫോറം ചെയർമാൻ എം.കെ. ശിവരാമൻ മാതമൂല അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് മണി വയൽ വാർഡ് മെമ്പർ ശാന്തി സുനിൽ മുഖ്യപ്രഭാഷണം നടത്തി. പുറക്കാടി, പാലക്കമൂല വാർഡ് മെമ്പർമാരായ അനിലാ രാജു,
ശ്യാമളസുന്ദരൻ,വി.എസ്.ജയാനന്ദൻ,എം.നാരായണൻ,കെ.സി.സുകുമാരൻ,കെ.ജി.രവീന്ദ്രൻ,സാജൻ വെള്ളിത്തോട് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *