• Anekh Krishna

  • June 10 , 2023

ബത്തേരി :

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ. ഏബ്രഹമിന്റെ വീട് ഉൾപ്പെടെ അഞ്ചിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം പരിശോധന പൂർത്തിയാക്കി മടങ്ങി. കെ.കെ. ഏബ്രാഹം, മുൻ ബാങ്ക്സെക്രട്ടറി രമാദേവി, മുൻ ബാങ്ക് ജീവക്കാരൻ പി.യു.തോമസ്, സജീവ് കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലാണ് സംഘം പരിശോധന നടത്തിയത്. വിജിലൻസ് പരിശോധിച്ച 36 വായ്പകളുടെ രേഖകളാണ് സംഘം പരിശോധിച്ചത്. അന്വേഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല.