ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിര്‍ബന്ധമാക്കും;കരടുവിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം : ഇലക്ട്രിക്,ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത,ഹൈവേ മന്ത്രാലയം.2026 ഒക്ടോബർ 1 മുതൽ എല്ലാ പുതിയ സ്വകാര്യ,വാണിജ്യ ഇലക്ട്രിക് വാഹനങ്ങളിലും അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം (AVAS) ഘടിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകി.നിലവിലുള്ള മോഡലുകളിൽ അടുത്ത വർഷം ഒക്ടോബറിനകം എ വി എ എസ് ഘടിപ്പിക്കണം.ശബ്ദമില്ലാതെ വരുന്ന ഇലക്ട്രിക് വാഹനങ്ങൾ അപകടങ്ങളുണ്ടാക്കുന്നതിനാൽ, കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എ വി എ എസ് ഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.ഇതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര മോട്ടര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി.കരട് വിജ്ഞാപന പ്രകാരം,ഇത് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ,ഇ-റിക്ഷാ,ഇ-കാർട്ട് എന്നിവയ്ക്കും ബാധകമായിരിക്കും.ചില കമ്പനികളുടെ ചില മോഡലുകളില്‍ എ വി എ എസ് ഇപ്പോൾത്തന്നെ ഉണ്ട്.യുഎസ്,ചൈന,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും എ വി എ എസ് മുമ്പേ നടപ്പാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *