• admin

  • March 29 , 2022

അമ്പലവയൽ : സി.വി.ഷിബു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി വ്യത്യസ്തനായിരിക്കയാണ് വയനാട് അമ്പലവയൽ സ്വദേശി ഓർക്കിഡുകളുടെ സംരക്ഷകൻ ഡോ.സാബു. ഇതു വരെ കണ്ടെത്തിയ എഴുപതിലധികം വന്യ ഓർക്കിഡുകളിൽ നാല്പതിലധികം ഇനം വന്യ ഓർക്കിഡുകൾ ശേഖരിച്ച് പരിപാലിച്ച് സംരക്ഷിച്ച് പ്രചരിപ്പിക്കുന്നതിനുള്ള അംഗീകാരമാണിത്. ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെൻ്റ് ആൻ്റ് അഡ്മിമിനിസ്ഷേനിൽ നിന്ന് ഹെൽത്ത് കെയർ മാനേജ്മെമെൻ്റിൽ ഡോക്റേറ്റ് ഇൻ മാനേജ്മെമെൻ്റ് നേടി വയനാട് ഡി.എം.വിംസ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന അമ്പലവയൽ വയലരുകിൽ സാബു ഒഴിവ് സമയങ്ങളിലാണ് ഓർക്കിഡുകൾ തേടിയുള്ള യാത്രകൾ നടത്തുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ വയനാട് കൃഷി വിജ്ഞാൻ കേന്ദ്ര മികച്ച കർഷകനുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. സാഹസികത നിറഞ്ഞതും ക്ലേശകരവും കഠിനവുമായ നിരന്തര യാത്രകളിലൂടെയാണ് പശ്ചിമഘട്ടത്തിലെ വംശനാശ ഭീഷണിയിലുള്ള പല വന്യ ഓർക്കിഡുകളും ശേഖരിച്ച് സാബു സംരക്ഷിച്ചു വരുന്നത്. നിബിഡ വനങ്ങൾ, പാറയിടുക്കുകൾ, അരുവിയുടെ കര, തോടരിക്, വലിയ മരങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഇതുവരെയുള്ള നാല്പത് ഇനവും സംഘടിപ്പിച്ചത്. സാബുവിൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഓരോ ഇനവും ശേഖരിച്ചത് ഒരു ഹെർക്കുലിയൻ ടാസ്കിലൂടെയാണ് . ഓർക്കിഡുകളെ സ്നേഹിക്കുന്ന സാമ്പു വീട്ടിൽ മനോഹരമായൊരു ഓർക്കിഡ് നഴ്സറി ഒരുക്കിയിട്ടുണ്ട്. ഇതിന് സമീപത്തായി കാപ്പിതടിയിൽ പ്രത്യേകം തയ്യാറാക്കി വെച്ച വൈൽഡ് ക്രൗൺ എന്ന് പേരിട്ട സ്ഥലത്താണ് നാല്പതിനം ഓർക്കിഡുകൾ വളർത്തുന്നത്.   പലപ്പോഴായുള്ള സന്ദർശനങളിലൂടെ കണ്ടെത്തുന്നവയെ തിരിച്ചറിഞ്ഞ് വീണ്ടും അവിടെ സന്ദർശിക്കും. രണ്ടോ മൂന്നോ ചെടികൾ ഉണ്ടന്ന് കണ്ടെത്തിയാൽ വീണ്ടും അവിടേക്ക് തുടർ യാത്രകൾ നടത്തും. ചെടിയെ പൂർണ്ണമായും പഠിക്കാനാണീ യാത്ര. ഓരോ ഇനത്തിനും വ്യത്യസ്ത നിറമുള്ള പൂക്കളും , വ്യത്യസ്ത വലുപ്പവും വ്യത്യസ്ത സ്വഭാവുമാണുള്ളത്. ഒറ്റക്ക് വളരുന്നവയും കൂട്ടമായി വളരുന്നവയും ജലം കുറച്ച് മാത്രം വേണ്ടവയും ഇക്കൂട്ടത്തിലുണ്ട്. ഒരു മാസം കൊണ്ട് പൂക്കൾ കൊഴിയുന്നവയും മാസങ്ങൾ പൂക്കൾ നിറം മങ്ങാതെ നിലനിൽക്കുന്നവയും വന്യ ഇനങ്ങളിലുണ്ട്. പോളീ ഹൗസിനുള്ളിലും പുറത്തും സാബു ഓർക്കിഡുകൾ വളർത്താറുണ്ട്. ഓർക്കിഡുകളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള ഗവേഷണവും നടത്തി വരുന്നു .യൂണിയ എന്ന ഓർക്കിഡ് നേഴ്സസറിയും ഓർക്കിഡുകളെക്കുറിച്ചുള്ള ബോധവൽക്കരണവും നടത്തുന്നുണ്ട്. ഓർക്കിഡുകളിൽ ടിഷ്യൂ കൾച്ചർ രീതി പരീക്ഷിച്ചു വരികയാണിപ്പോൾ.   വിവിധ ഇനം വന്യ ഓർക്കിഡുകൾ. തവിട്ട് പൂങ്കുലകൾ വിരിയുന്ന ഹിമാലയൻ - വിയറ്റ്നാം ബൾബ് ഓർക്കിഡ്, മനോഹരമായ പൂക്കൾ ഉണ്ടാകുന്ന സെബേഡിയം, നീണ്ട പൂങ്കുലകൾ ഉള്ള ലിബാരിഷ്, ഒബറേണിയ, നെക്ളസ് തുടങ്ങിയവ ഉൾപ്പടെ നാല്പതിനങ്ങളാണ് ഇപ്പോൾ സാബുവിൻ്റെ വീട്ടിലുള്ളത്. മരത്തിന് മുകളിൽ കൂട്ടമായി വളരുന്നവയാണ് സിംബീഡിയം. ഒരു കൂട്ടത്തിന് അഞ്ച് കിലോ വരെ ഭാരം വരും. ബ്രൗൺ നിറത്തിലും മഞ്ഞ നിറത്തിലുമുള്ള പൂക്കൾക്ക് 30 സെൻ്റീമീറ്റർ വരെ നീളമുണ്ട്. ഈ ഇനത്തിന് വിത്തുകളുമുണ്ടാകും. പാറ പൊത്തുകളിൽ വളരുന്നവയാണ് സൈക്കോറിച്ചസ് വേരുകൾ വളരെ കുറവുള്ള ഇവക്ക് വെള്ളവും വളരെ കുറച്ച് മതി . തോടിൻ്റെ അരികുകളിൽ വളരുന്നവയാണ് ലിംബാരിസ് ഓർക്കിഡുകൾ. ജലാംശമുള്ള ഇലകൾ ഉള്ള ലിംബാരിസുകൾക്ക് തണ്ട് വളരെ കുറവായിരിക്കും. മാർച്ച് ഏപ്രിൽ മാസത്തിൽ പൂ വിരിഞ്ഞാൽ ഒരു മാസം കൊണ്ട് കൊഴിഞ്ഞു പോകും. വെള്ള നിറത്തിൽ വളരെ കിട്ടയിൽ നിറയെ പൂക്കൾ ഉണ്ടാകുന്ന ഈ ഇനം സാധാരണ ഓർക്കിഡുകൾ പോലെ കരി നിറച്ച പാത്രങ്ങളിലും വളർത്താം. എന്നാൽ നല്ലപോലെ വെള്ളം ആവശ്യമായ മറ്റൊരു വന്യ ഇനം ഓർക്കിഡാണ് ഗ്യാസ്ട്രോ ലിച്ചസ്.മരത്തിൽ പായൽ ഉള്ള സ്ഥലത്ത് മാത്രം വളരുന്ന ഇവക്ക് ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള പൂക്കൾ കൂട്ടമായുണ്ടാകും. പൂക്കൾക്ക് രണ്ടിഞ്ച് വരെ നീളമുണ്ടാകും. പാറകളിൽ ഉള്ള ഓർക്കിഡുകൾക്ക് പടല വേരുകളും മരത്തിൽ ഉള്ളവക്ക് കട്ടിയുള്ള ആരോഗ്യമുള്ള വേരുകളും ഓർബീനിയം പോലുള്ള ഓർക്കിഡുകൾക്ക് മരത്തെ പൊതിഞ്ഞുള്ള വേരുകളുമുണ്ടാകും. സമുദ്ര നിരപ്പിൽ നിന്നും 500 മുതൽ രണ്ടായിരം മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് വന്യ ഓർക്കിഡുകൾ വളരുന്നത്. ഫോൺ: 9747349061