ആശ്രിത നിയമനം:നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ആശ്രിത നിയമനം:നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കല്‍പ്പറ്റ : ഭാരതീയ ചികിത്സാവകുപ്പില്‍ ജോലി ചെയ്യവേ 2017 മേയ് 17ന് മരിച്ചയാളുടെ മകന് ആശ്രിത നിയമനത്തിന് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജോലിക്കിടെ മരിച്ച നെന്‍മേനി സ്വദേശിയുടെ ഭാര്യ ടി.എന്‍.ശോഭനകുമാരിയുടെ പരാതിയിലാണ് കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ.ബൈജുനാഥ് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ക്കും പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയത്.ആശ്രിത നിയമനത്തിന് അര്‍ഹനായ മകന്‍ അനൂപ് ഹൃദ്രോഗിയായ തന്നെ കൂലിപ്പണിയെടുത്താണ് ചികിത്സിക്കുന്നതെന്ന് ശോഭനകുമാരി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിയില്‍ റിപ്പോര്‍ട്ട് തേടിയ കമ്മീഷനെ,ഭാരതീയ ചികിത്സാ വകുപ്പില്‍ നിയമനം ലഭിക്കാത്തതിനാല്‍ സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ്,ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ്,വേരിയസ് ഡിപ്പാര്‍ട്ട്‌മെന്റ് അറ്റന്‍ഡര്‍ തുടങ്ങിയ തസ്തികകളില്‍ അനൂപിനെ പരിഗണിക്കുന്നതിന് നടപടികള്‍ നടന്നു വരികയാണെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *