• admin

  • January 17 , 2020

: ഫ്രഞ്ച് ഗയാന; ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണം വിജയകരമാക്കി ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.35 ന് ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഉയര്‍ന്ന് പൊങ്ങി 38-ാം മിനിറ്റില്‍ ജിയോസിക്രണൈസ് ഓര്‍ബിറ്റില്‍ ഉപഗ്രഹത്തെ സ്ഥാപിക്കാന്‍ സാധിച്ചു. യൂറോപ്യന്‍ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തില്‍ എത്തിച്ചത്. 2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് - 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിച്ചത്. ഡിടിഎച്ച് , ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്‌ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലക്ഷ്യമിട്ടാണ് ജിസാറ്റ് 30 ന്റെ വിക്ഷേപണം. ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാകുമെന്നാണ് ഐഎസ്ആര്‍ഒയുടെ വിലയിരുത്തല്‍. അരിയാനെ റോക്കറ്റില്‍ വിക്ഷേപിക്കുന്ന 24-ാം ഇന്ത്യന്‍ ഉപഗ്രഹമാണ് ജിസാറ്റ് 30.