ആരോഗ്യ വകുപ്പിന് വയനാട്ടിൽ ആസ്ഥാന മന്ദിരമില്ല:റീത്ത് വെച്ച് പ്രതിഷേതവുമായി യൂത്ത് കോൺഗ്രസ്‌

ആരോഗ്യ വകുപ്പിന് വയനാട്ടിൽ ആസ്ഥാന മന്ദിരമില്ല:റീത്ത് വെച്ച് പ്രതിഷേതവുമായി യൂത്ത് കോൺഗ്രസ്‌

മാനന്തവാടി : വയനാട് ജില്ലയിലെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പ്‌ ഓഫീസ് കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റുവാനും പുതിയ കെട്ടിടം പണിയുവാനും ഉമ്മൻ‌ചാണ്ടി മന്ത്രിസഭാ കാലഘട്ടത്തിൽ തുക വെക്കുകയും, പിന്നീട് മാറി മാറി വന്ന ഇടത്പക്ഷ സർക്കാർ രാഷ്ട്രീയ ദുർവിനിയോഗത്തിന്റെ ഭാഗമായികൊണ്ട് പല കാരണങ്ങൾ പറഞ്ഞ് കാരണമില്ലാതെ നീട്ടികൊണ്ട് പോവുകയാണ്. പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള നിലവിലെ കെട്ടിടം ഉപയോഗ യോഗ്യമല്ല എന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.ഇതേ തുടർന്ന് ആരോഗ്യവകുപ്പിന്റെ ജില്ലാ ആസ്ഥാനം സമീപത്തെ ജില്ലാ മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ച കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അത് കൂടാതെ ജില്ലാ ഓഫീസ് കല്പറ്റയിലേക്ക് മറ്റുവാനുള്ള ചില ഗൂടാലോചനകൾ നടത്തിയതായും ആരോപണം ഉണ്ട്.

നിലവിൽ വയനാട് ജില്ലയിലെ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി ഏതെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ നിരന്തരം പരാതികൾക്കായി സമീപിക്കുന്ന ഡി.എം.ഓ ഓഫീസ് എത്രയും പെട്ടന്ന് മറ്റു അപകടങ്ങൾക്ക് വഴിയൊരുക്കാതെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നും, ഓഫീസുമായി ബന്ധപ്പെടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ്‌ അറിയിച്ചു.ഫിറ്റ്നസ് ഇല്ലാ പേരു പറഞ്ഞ് ഒരു വർഷം മുമ്പ് ഒഴിപ്പിച്ച കെട്ടിടം പൊളിച്ചു മാറ്റി പുതിയ ബിൽഡിങ്ങ് പണിയണമെന്നും ഈ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നതായും ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും കാണിച്ചു കൊണ്ട് ഓഫിസിന് റീത്ത് വെച്ച് പ്രതിഷേധിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ച പ്രതിഷേധത്തിന് ഷംസീർ ആരാണപ്പാറ, ആഷിഖ് മൻസൂർ,ഷക്കീർ പുനത്തിൽ, നിസാം ചില്ലു, ഷിനു ജോൺ,ബഷീർ ചക്ക,മൂഹിയുദ്ധീൻ തരുവണ, അമിത് ജോർജ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *