തരുവണ : അൽസഹ്‌റ പാലേരി ഉസ്താദ് അക്കാദമിയിൽ ‘വിമോചന സമർപ്പണം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ക്യാമ്പസ് ലൈഫ് ഫെസ്റ്റിവൽ ‘റെന്റിവ്യൂ’
സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ജമാൽ സഅദി പള്ളിക്കൽ സമാരംഭം കുറിച്ച ഫെസ്റ്റ് പങ്കാളിത്തം കൊണ്ടും സംഘടനം കൊണ്ടും ശ്രദ്ധേയമായിരുന്നു.
അൽസഹ്‌റ പ്രിൻസിപ്പാൾ ഇൻചാർജ് മുഹമ്മദ് ലബീബ് നൂറാനി അധ്യക്ഷത വഹിച്ചു. മഹല്ല് ചെയർമാൻ ഈന്തൻ കുഞ്ഞബ്ദുള്ള ഹാജി, പ്രസിഡന്റ് പൂകോത്ത് അബ്ദുല്ല, സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ, ബഷീർ ദാരിമി, ഒ എം തരുവണ, നാസർ മാസ്റ്റർ,. യാസീൻ നിലമ്പൂർ, ജാസിർ പാപ്പിനിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
’25 ജനുവരി മൂന്ന്, നാല്, അഞ്ച് തിയ്യതികളിൽ പൂനൂർ ജാമിഅഃ മദീനത്തൂന്നൂറിൽ നടക്കാനിരിക്കുന്ന ഹോം റെന്റിവ്യൂവിൻ്റെ യൂണിറ്റ് തല മത്സരമാണ് ഓഫ് കാമ്പസുകളിൽ നടക്കുന്നത്. വ്യത്യസ്ത ഭാഷകളിൽ മുപ്പത്തിഏഴ് ഇനങ്ങളിലായി നടന്ന മത്സരത്തിൽ ടീം എസ്ടിലോ ജേതാക്കളായി. കലാ പ്രതിഭയായി യാസീൻ നിലമ്പൂരിനെയും സർഗ്ഗപ്രതിഭയായി അബൂതാഹിർ ഗുണ്ടാറിനെയും തിരഞ്ഞെടുത്തു.