മാനന്തവാടി : വാർഷങ്ങളായി തകർന്നു കിടക്കുന്ന മാനന്തവാടി മെഡിക്കൽ കോളേജ് റോഡിലെ കുഴികളടച്ച് ഐ എൻ ടി യു സി ഓട്ടോ തൊഴിലാളികൾ.ദിവസേന ആംബുലസ് അടക്കമുള്ള നൂറുകണകണക്കിന് വാഹനങ്ങളും,കാൽ നട യാത്രക്കാരും ആശ്രയിക്കുന്ന റോഡാണിത്.
റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നിരവധി തവണ പി.ഡബ്ള്യു.ഡി അധികൃതരെയും മറ്റും ബന്ധപ്പെട്ടെങ്കിലും റോഡ് നന്നാക്കുവാൻ തയ്യാറായില്ല.ഇതോടെയാണ് പ്രതിഷേധ സൂചകമായി കുഴികളിൽ കോറി വേസ്റ്റ് അടക്കമുള്ളവ ഇട്ട് മൂടി കുഴികൾ അടക്കാൻ ഐ എൻ ടി യു സി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ രംഗത്ത് വന്നത്.ഐ.എൻ.ടി.യു.സി നേതാവ് എം പി ശശികുമാർ,പ്രവർത്തകരായ രാജേഷ് ടി.ജെ,സെൽവി കണിയാരം,അബൂബക്കർ,സജീവൻ എസ് ,സുരേഷ് എം.എ,ഇസഹാക്ക് എ.എച്ച്,റഹീം എന്നിവർ നേതൃത്വം നൽകി .