കൽപ്പറ്റ : കാലാവധി കഴിയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ഡിസിസി പ്രസിഡന്റ് അഡ്വ:ടി ജെ ഐസക് കൽപ്പറ്റ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെച്ചു.കോൺഗ്രസിലെ ധാരണപ്രകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെച്ചത്.അവശേഷിക്കുന്ന ദിവസങ്ങളിൽ പി വിനോദ്‌കുമാർ ചെയർമാനാകുമെന്നാണ് സൂചന.2024 ഫെബ്രുവരി 7 നാണ് ടി ജെ ഐസക് നഗരസഭാ ചെയർമാനായത്.കഴിഞ്ഞ മാസം അവസാനമാണ് ഡിസിസി പ്രസിഡന്റായി ഐസക്കിനെ കോൺഗ്രസ് നിയമിച്ചത്.10 ദിവസത്തിനകം അടുത്ത ചെയർമാനെ കണ്ടെത്തും.
