പനമരം : പനമരം ഗ്രാമ പഞ്ചായത്ത്
വാർഡ് 22 അഞ്ചുകുന്നിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5ലക്ഷം രൂപ വകയിരുത്തി പൂർത്തീകരിച്ച പാക്കുമൂല കൊല്ലി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ ജോസ് നിലമ്പനാട്ട് നിർവഹിച്ചു.മുൻ വാർഡ് മെമ്പർ അജയ്,ഓവർസിയർ റിജേഷ് തോമസ്,പ്രദീപ് കുഴിമുള്ളിൽ,ബിജോയ് കല്ലറയ്ക്കൽ,ബിനു കൂവക്കൽ,അഷ്‌റഫ് പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
