• admin

  • March 3 , 2020

മുംബൈ :

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടണം. 2014 ലെ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന കാര്യം മറച്ചുവെച്ചതിനെ തുടര്‍ന്നാണ് നടപടി.  ഫഡ്‌നാവിസിനെ അയോഗ്യനാക്കമെന്നാവശ്യപ്പെട്ട് അഭിഭാഷകനും സമൂഹ്യ പ്രവര്‍ത്തകനുമായ സതീഷ് ഉകേയാണ് കോടതിയെ സമീപിച്ചത്. 

ഫഡ്നാവിസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. വിധിക്കെതിരെ സതീഷ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും ഫ്ഡനാവിസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

കേസില്‍ ഫഡ്‌നാവിസ് തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതും കോടതി നിരസിച്ചതോടെയാണ് ഫഡ്നാവിസ് പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടി വരുന്നത്‌.