• admin

  • January 15 , 2020

ന്യൂഡൽഹി :

സർക്കാർ, കോർപറേറ്റ് സ്ഥാപനങ്ങളിൽ യോഗ ബ്രേക്ക് അവതരിപ്പിക്കാനൊരുങ്ങി സർക്കാർ. മനസ്സിനും ശരീരത്തിനും ഉത്സാഹവും ഉണർവും നൽകാൻ ലക്ഷ്യമിട്ടാണ് യോഗ ബ്രേക്ക് അഥവാ വൈ ബ്രേക്ക് അവതരിപ്പിക്കുന്നത്. അഞ്ച് മിനിറ്റായിരിക്കും ബ്രേക്ക് സമയം.

ആയുഷ് മന്ത്രാലയവും മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും വഴിയാണ് ഈ പദ്ധതി തയാറാക്കിയിട്ടുള്ളത്. അ‍ഞ്ച് മിനിറ്റിൽ ചെയ്യാവുന്ന ലളിതമായ യോഗ മുറകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതു പരിചയപ്പെടുത്തുന്ന കൈപ്പുസ്തകവും വിഡിയോയും തയ്യാറാക്കിയിട്ടുമുണ്ട്.

ഏതാനും സ്ഥാപനങ്ങളിൽ ഇതിനോടകം യോഗ ബ്രേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്. ടാറ്റ കെമിക്കൽസ്, ആക്സിസ് ബാങ്ക് തുടങ്ങിയ കമ്പനികൾ പുതിയ പദ്ധതിയിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.