• admin

  • December 6 , 2022

ബത്തേരി : പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, വിലക്കയറ്റം പിടിച്ചു നിർത്തുക, കർഷകർക്ക് നേരെയുള്ള ജപ്തി നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്ന് മാസം നീളുന്ന പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാൻ തീരുമാനിച്ചു.കാൽനട ജാഥകൾ, റാലികൾ, വഴി തടയൽ, സർക്കാർ ഓഫീസ് ഉപരോധങ്ങൾ അടക്കമുള്ള പ്രക്ഷോഭ പരിപാടികൾക്കാണ് യു ഡി എഫ് പദ്ധതിയിടുന്നത്.ഇതിൻ്റെ ഭാഗമായി 8 ന് നടക്കുന്ന കലക്ട്രേറ്റ് മാർച്ച് വിജയിപ്പിക്കും. തിരുവനന്തപുരം കോർപ്പറേഷൻ മാതൃകയിൽ ഇൻ്റർവ്യു പ്രഹസനമാക്കി സംസ്ഥാനം മുഴുവൻ സി പി എം നടത്തുന്ന പിൻ വാതിൽ നിയമനങ്ങൾ അവസാനിപ്പിക്കാൻ കോടതി ഇടപെടണം.പി എസ് വഴി ജോലി കിട്ടാൻ കാത്തിരിക്കുന്ന ലക്ഷകണക്കിന് ചെറുപ്പക്കാരെ സി പി എം വിഢികളാക്കുകയാണ്. ഏഴ് വർഷത്തെ പിണറായി ഭരണം കേരളത്തിലെ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മ്മയും മൂലം പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ. മുമ്പെങ്ങുമില്ലാത്ത വിധം വന്യമൃഗ ശല്യം രൂക്ഷമായിട്ടും ജില്ല ഭരണ കൂടവും സർക്കാരും നിശബ്ദത പാലിക്കുകയാണ്. കാടും നാടും വേർതിരിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെ മതിയാകു. വന്യമൃഗ ആക്രമണത്തിൽ ചാവുന്ന മൃഗങ്ങൾക്ക് മാത്രം നഷ്ടം പരിഹാരം നൽകുന്നത് അവസാനിപ്പിച്ച് പരിക്കേൽക്കുന്ന മൃഗങ്ങൾക്കും നഷ്ടപരിഹാര തുക നൽകണം.നഷ്ട പരിഹാര തുക കാലോചിതമായി വർധിപ്പിക്കാനും തയ്യാറാവണം.വിള നാശവും വിലക്കയറ്റവും മൂലം പൊറുതി മുട്ടിയ കർഷകരെ ജപ്തി നടപടികളിൽ കുരുക്കി പീഢിപ്പിക്കുകയാണ് സർക്കാർ.കാർഷിക കടങ്ങളിൽ ജപ്തി ക്കൊരുങ്ങുന്ന ബാങ്കുകളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സമരങ്ങൾക്ക് യു ഡി എഫ് നേതൃത്വം നൽകും.സമര പ്രഖ്യാപന കൺവൻഷൻ ഡി സി സി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ ഉൽഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കെ കെ അബ്രഹാം അധ്യക്ഷത വഹിച്ചു.ഐ സി ബാലകൃഷ്ണൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.ടി മുഹമ്മദ്,കെ എൽ പൗലോസ്, കെ ഇ വിനയൻ,ഉമ്മർ കുണ്ടാട്ടിൽ, പി പി അയ്യൂബ്,എൻ എം വിജയൻ,ഡി പി രാജശേഖരൻ,എം എ അസൈനാർ, എൻ സി കൃഷ്ണകുമാർ, നിസി അഹമ്മദ്, പി ഡി സജി,എൻ യു ഉലഹന്നാൻ, ഇ എ ശങ്കരൻ,റ്റിജി ചെറുതോട്ടിൽ, വി എം പൗലോസ്, നാരായണൻ നായർ,ഷബീർ അഹമ്മദ്, മൊയ്തീൻ കരടിപ്പാറ, സി ടി ചന്ദ്രൻ, കെ ദാമോദരൻ,പി വി മത്തായി,വി എം വിശ്വനാഥൻ,കെ വിജയൻ,ബാബു പഴുപ്പത്തൂർ,ടി അവറാൻ, അസയിനാർ, സിദ്ദിഖി തങ്ങൾ, രാമചന്ദ്രൻ, പ്രസംഗിച്ചു.