• admin

  • September 25 , 2022

ബത്തേരി : കൊഴുവണ ജംഗ്ഷൻ മാതൃകാ ഗ്രാമവും വിവേകാനന്ദ മെഡിക്കൽ മിഷൻ മുട്ടിലും ചേർന്ന് ഹരിതസേന നടത്തുന്ന സൗജന്യ വൈദ്യപരിശോധനയും മരുന്നു വിതരണവും നാളെ ഉച്ചക്ക് ശേഷം 2 മണിമുതൽ 5 മണിവരെ കൊഴുവണ ജംഗ്ഷൻ മാതൃകഗ്രാമം സാംസ്കാരിക നിലയത്തിൽ വച്ചു നടത്തും. സൗജന്യമായി ഷുഗർ, പ്രഷർ നോക്കാനുള്ള സൗകര്യവും ക്യാമ്പിൽ ഉണ്ടായിരിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കായിരിക്കും ചികിത്സ ലഭിക്കുക. റെജിസ്ട്രേഷനും ചികിത്സയും, മരുന്നും സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ഹരിതസേന അംഗങ്ങളായ സനിത. പി.കെ, സൗമ്യ ഷിജു ഇവരെ നേരിട്ടോ, ഫോണിലൂടെയോ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ക്യാമ്പിൽ കൊഴുവണ ജംഗ്ഷൻ മാതൃകാ ഗ്രാമത്തിലെ അംഗങ്ങൾ, വയോജനങ്ങൾ കോളനി നിവാസികൾ തുടങ്ങിയവർക്ക് മുൻഗണന ലഭിക്കും.