തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന സൗജന്യ കൈത്തറി യൂണിഫോം ഉല്പാദനത്തിന് ആവശ്യമായ തുക കുറഞ്ഞ പലിശയ്ക്ക് നബാര്‍ഡ് വായ്പയായി നല്‍കും. സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങളും സംസ്ഥാന സഹകരണ ബാങ്കും വഴിയാണ് ഫണ്ട് നല്‍കുക. സ്കൂള്‍ യൂണിഫോം നെയ്യുന്ന 250 ഓളം സംഘങ്ങള്‍ക്ക് ഇതോടെ പ്രവര്‍ത്തന വായ്പ ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്. ശ്രീനിവാസ്, ഹാന്റ് ലൂം ഡയറക്ടര്‍ കെ.സുധീര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി