• admin

  • November 9 , 2022

കല്‍പ്പറ്റ : മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കൊളവയലില്‍ പരേതനായ ജനാര്‍ദ്ദനന്റെ ആശ്രയമറ്റ മൂന്ന് പെണ്‍കുട്ടികള്‍ക്കായി എം എല്‍ എയുടെ ശ്രമഫലമായി ഭാരത് വിഷനും, പ്രോജക്ട് വിഷനും സംയുക്തമായി നിര്‍മ്മിച്ചുനല്‍കിയ സ്‌നേഹഭവനം കല്‍പ്പറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വ. ടി സിദ്ദിഖും പ്രോജക്ട് വിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് കണ്ണന്താനം എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഭാരത് വിഷന്‍ ചെയര്‍മാന്‍ കെ എം ഫൈസല്‍ അധ്യക്ഷനായിരുന്നു. പ്രൊജക്ട് വിഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ സിബു ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരത്‌വിഷന്‍ ഡയറക്ടര്‍ സി രവീന്ദ്രന്‍ വിശദീകരണ പ്രസംഗം നടത്തി. ഇന്ത്യയില്‍ 1500 ഓളം വീടുകളാണ് ഇതിനകം പ്രോജക്ട് വിഷന്‍ നിര്‍മിച്ചു നല്‍കിയിട്ടുള്ളത്. വയനാട് ജില്ലയില്‍ ഭാരത് വിഷന്‍ പ്രളയകാലത്തും കോവിഡ്കാലത്തും ഒട്ടനവധി സാമൂഹിക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. വീട് നിര്‍മ്മിച്ച് നല്‍കിയ ജനാര്‍ദ്ദന്റെ കുടുംബം 14 വര്‍ഷം മുമ്പ് തറ കെട്ടിയിട്ടിരുന്നുവെങ്കിലും തുടർ പ്രവർത്തി നടത്താൻ കഴിഞ്ഞില്ല. ഇതിനിടയിൽ കഴിഞ്ഞ അഞ്ചു വര്‍ഷം മുമ്പാണ് ജനാര്‍ദ്ദനന്റെ ഭാര്യ മരിക്കുന്നത്. ഇതോടെ ഇവരുടെ മൂന്ന് പെണ്‍കുട്ടികള്‍ക്കും ആകെയുള്ള ആശ്രയം ഓട്ടോഡ്രൈവറായിരുന്ന അച്ചൻ ജനാര്‍ദ്ദനനായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ജനാര്‍ദ്ദനനും രോഗം ബാധിച്ചു മരിച്ചു. ഇതോടെ മൂന്ന് പെണ്‍കുട്ടികള്‍ക്കും ആശ്രയമില്ലാതാവുകയായിരുന്നു. ആരാരും സഹായിക്കാന്‍ ഇല്ലാത്ത കുട്ടികളെ സ്ഥലം എംഎല്‍ എ എന്ന നിലയില്‍ അഡ്വ. ടി സിദ്ദിഖും,ഭാരത് വിഷന്റെയും ഭാരവാഹികളും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുത്തിരുന്നു തുടർന്ന് വളരെ വേഗത്തിൽ പണി പൂർത്തികറിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി പണി പൂർത്തികരിച്ച് ജനാർദ്ദനന്റെ കുട്ടികൾക്ക് വീടിന്റെ തക്കോൽ എംഎല്‍എയും, ഭാരത് വിഷനും, പ്രൊജക്റ്റ് വിഷനും ചേര്‍ന്ന് നൽകിയിരിക്കുകയാണ്. ഭവന കൈമാറ്റച്ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ കുഞ്ഞമ്മദ് കുട്ടി, കോഴിക്കോട് ജില്ലാ ജനമൈത്രി ബീറ്റ് ഓഫീസര്‍ സുനിത, വൈ എം സി എ ക്ലബ്ബ് പ്രസിഡന്റ് പുഷ്പദത്തകുമാര്‍, പ്രദേശവാസികളായ ജെയിംസ്, തങ്കച്ചന്‍, ബാബു, ഭാരത് വിഷന്‍ ഡയറക്ടര്‍മാരായ ജംഷീദ് കിഴക്കയില്‍, റസാക്ക് പാറമ്മല്‍, ടി മണി, അഡ്വ. ബിജു, സീനത്ത്, തന്‍വീര്‍, റസീന സുബൈര്‍ , എം ഡി ഹാരിസ് അട്ടശ്ശേരി സംസാരിച്ചു.