• admin

  • October 28 , 2022

ബത്തേരി : സുല്‍ത്താന്‍ ബത്തേരി നഗരസഭയും ജനമൈത്രി പോലീസ്, എക്സൈസ്, അസംപ്ഷന്‍ എന്‍.സി.സി യൂണിറ്റ് എന്നിവര്‍ സംയുക്തമായി ലഹരി വിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടോം ജോസ് അധ്യക്ഷത വഹിച്ചു. സൈക്കിള്‍ റാലി കേണല്‍ സി.എസ്.ബി മൂര്‍ത്തി ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിഷ, നഗരസഭ സുപ്രണ്ട് ജേക്കബ് ജോര്‍ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എസ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.