മലപ്പുറം : സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ പെന്‍ഷന്‍കാരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറത്ത് മുന്‍ എംഎല്‍എ വി ശശികുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ കുഞ്ഞികണ്ണന്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ രജത ജൂബിലി സന്ദേശം സംസ്ഥാന ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന്‍ വിശദീകരിച്ചു. സംസ്ഥാന പ്രസിഡണ്ട് എം സുകുമാരന്‍ ,ഇ രാധാകൃഷ്ണന്‍ മാസ്റ്റര്‍ ,സംസ്ഥാന ട്രഷറര്‍ കെ എം തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി അഹമ്മദ് കുട്ടി സ്വാഗതവും ട്രഷറര്‍ കെ മണി നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സഹകരണ സൗഹാര്‍ദ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ ദിവാകരന്‍ ഉഘാടനം ചെയ്തു. മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ശകുന്തള അധ്യക്ഷത വഹിച്ചു.സംസ്ഥാന നിര്‍വാഹക സമിതി പുറത്തൂര്‍ ഗോപി സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ എം സരള സ്വാഗതവും ജില്ലാ ജോയിന്റ് സക്രട്ടറി എം എം യുസഫ് നന്ദിയും പറഞ്ഞു.സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നടപ്പാക്കണമെന്നും പെന്‍ഷന്‍ ഉടന്‍ പരിഷ്‌കരിക്കണമെന്നും സമ്മേളനം മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു .നിഷാദ് പട്ടയിലിന്റെ മോട്ടിവേഷന്‍ ക്ലാസും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി