മാനന്തവാടി : എസ്.ഡി.പി.ഐയെയും ആർ.എസ്സ്.എസ്സിനേയും സമീകരിക്കുന്ന പ്രചാരണം ആത്യന്തികമായി ബി.ജെ.പിയെ സഹായിക്കാനാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ പറഞ്ഞു. "ബി.ജെ.പി വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും തുല്യരല്ല" എന്ന ക്യാമ്പയിൻ്റെ ഭാഗമായി മാനന്തവാടിയിൽ സംഘടിപ്പിച്ച റാലിയും പൊതുയോഗവും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരമുപയോഗിച്ച് ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും സമ്പൂർണ്ണമായ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. വിമർശനങ്ങളും പ്രതിഷേധങ്ങളും ഭരണകൂടത്തെ അസഹിഷ്ണുതരും അസ്വസ്ഥരുമാക്കുന്നു. ഭരണകർത്താക്കൾ ജുഡീഷ്യറിയെ പോലും ധിക്കാരത്തോടെയാണ് സമീപിക്കുന്നത്. തോക്കുകളും ബുൾഡോസറുകളുമായി പൗരസമൂഹത്തെ നേരിടുകയും എതിർക്കുന്നവരെ തുറങ്കലിലടച്ച് നിശ്ശബ്ദരാക്കുകയും ചെയ്യുന്നു. ആർ.എസ്സ്.എസ്സാണ് രാജ്യഭരണം കയ്യാളുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളുടെയും പേടി സ്വപ്നമായ ആർ.എസ്സി.നേയും അവരുടെ ആക്രമണങ്ങൾക്ക് വിധേയരാവുന്ന ഇരകളേയും സമീകരിക്കാനുള്ള ശ്രമങ്ങളാണ് സാമ്പ്രദായീക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചെയ്യുന്നത്. ഇത് അത്യന്തം അപകടകരവും രാജ്യതാൽപ്പര്യത്തിന് വിരുദ്ധവുമാണ് അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ടി.നാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജമീല, മുഹമ്മദലി കെ (എസ്.ഡി.റ്റി.യു), സൽമ അഷ്റഫ് (വിം), ഇ.വി ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. നൗഫൽ പി.കെ സ്വാഗതവും ഉബൈദ് പീച്ചംകോട് നന്ദിയും പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി