• admin

  • October 17 , 2022

മീനങ്ങാടി : മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്ക്കൂൾ അസോഷിയേഷൻ മലബാർ ഭദ്രാസന കലോൽസവത്തിൽ ബത്തേരി മേഖല ജേതാക്കളായി മീനങ്ങാടി മാനന്തവാടി മേഖലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി മീനങ്ങാടി ജെക്‌സ് ക്യാബസിൽ, ബി എഡ് കോളേജിൽ വെച്ചു നടത്തപ്പെട്ട മൽസരത്തിൽ 6 മേഖലകളിൽ നിന്നു 400 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു 3 വേദികളിലായി നടന്ന മത്സരം രാവിലെ 9.30നു ഭദ്രാസന വൈസ് പ്രിസിഡന്റ ഫാ. പൗലോസ് പുത്തൻപുരക്കൽ പതാക ഉയർത്തി , മലബാർ ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനി സമാപന സമ്മേളനം ഉത്ഘടനം ചെയ്‌തു വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു എം ജെ എസ് എസ് എ സെക്രടറി റോയി. വൈദീക സെക്രട്ടറി, ഫാദർ ബാബു നീറ്റും കര ജെക്സ് സെക്രട്ടറി കെ പി തോമസ്, ഫാദർ എൽദോ ചീരകത്തോട്ടത്തിൽ ഡയറക്റ്റർ ടി.വി സജീഷ് സെക്രട്ടറി പി.എഫ് തങ്കച്ചൻ കേന്ദ്ര കമ്മറ്റിയംഗങ്ങളായ അനിൽ ജേക്കബ്ബ് എം.വൈ ജോർജ് ഭദ്രാസന കമ്മറ്റിയംഗങ്ങളായ ഈ പി ബേബി പി പി ഏലിയാസ് പി.എം മാത്യു ജിനു സ്കറിയ പി എം രാജു സീ കെ ജോർജ് എബിൻ ഏലിയാസ് മത്തായിഎന്നിവർ പ്രസംഗിച്ചു