• admin

  • May 13 , 2022

വെള്ളമുണ്ട : വയനാട് ജില്ലാ പഞ്ചായത്തിലെ ജനപ്രതിനിധികൾ കുടുംബ സമേതം വെള്ളമുണ്ടയിൽ ഒത്തുകൂടുന്നു. ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള സ്നേഹ വിരുന്നിന്റെ ഭാഗമായാണ് പരിപാടി. 2022 മെയ് 24 ചൊവ്വാഴ്ച 4 മണിക്ക് ആരംഭിക്കുന്ന കുടുംബ കൂട്ടായ്മയിൽ ഗാന സന്ധ്യയും സാംസ്ക്കാരിക സംവാദവും ആസൂത്രണം ചെയ്തിട്ടുണ്ട്. കുടുംബവും പൊതുപ്രവർത്തനവും' എന്ന സെഷനിൽ മെമ്പർമാരുടെ അനുഭവങ്ങൾ പരസ്പരം പങ്കുവെക്കും. വയനാട് ജില്ലയിലെ ആകെയുള്ള 16 ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗങ്ങൾക്ക് പുറമെ ജില്ലാ പഞ്ചായത്തിലെ എക്സ് ഒഫീഷ്യോ മെമ്പർമാരായ ജില്ലയിലെ നാല് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമാരും കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.