• Lisha Mary

  • March 12 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി രണ്ടു പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ദുബായ്, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്ന് എത്തിയ കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരാള്‍ നിരീക്ഷണത്തില്‍ ഉണ്ടെങ്കിലും സ്ഥിരീകരണം ആയിട്ടില്ല. സംസ്ഥാനത്താകെ 4180 പേര്‍ നീരീക്ഷണത്തിലാണ്. ഇവരില്‍ 3910 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്, 270 പേര്‍ ആശുപത്രികളിലും. 1337 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 953 ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.