: കോഴിക്കോട്: സര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച 12 ഇന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുമെന്ന് തൊഴില്‍ എസ്സൈസ് വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന്‍. റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെടാത്ത ഒരു കുടുംബവും സംസ്ഥാനത്ത് ഉണ്ടാവാന്‍ പാടില്ല. നാട്ടിലെത്തുന്ന പ്രവാസികള്‍ക്കും റേഷന്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാവണം. നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവനനിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരണ പ്രഖ്യാപനവും താണിയത്ത് താഴെ കനല്‍പാലം ഉദ്ഘാടനവും വാളൂര്‍ -വടക്കമ്പത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പേരാമ്പ്ര താലൂക്ക് ആശുപത്രി വികസനത്തിന് 74 കോടി രൂപയുടെ പദ്ധതി തീരുമാനിച്ചിട്ടുണ്ട്. ഒരു കോടി രൂപ ഉപയോഗപ്പെടുത്തി നിലവിലെ ഡയാലിസിസ് സെന്റര്‍ വികസിപ്പിക്കും. ഡയാലിസിസ് കേന്ദ്രത്തിന് മുകളിലായി കിടത്തി ചികിത്സാ സൗകര്യം ആരംഭിക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയും തൊഴില്‍ ദിനങ്ങളും വര്‍ധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് കോളനി അംബേദ്കര്‍ കോളനിയായി ഉയര്‍ത്തുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി. നാരായണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രണ്ട് ഘട്ടങ്ങളിലായി നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ 146 വീടുകളുടെ പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി