• admin

  • October 5 , 2022

കൽപ്പറ്റ : കൽപ്പറ്റ ശാന്തി പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റീക്ക് ഡയാലിസിസ് മെഷീനുകളും മറ്റു ഉപകരണങ്ങളും കൽപ്പറ്റ റോട്ടറി വിതരണം ചെയ്തു. 3 ഡയാലിസിസ് മെഷീൻ, ജനറേറ്റർ, വാട്ടർ ഫിൽറ്റർ, ടെലിവിഷൻ സെറ്റുകൾഎന്നിവയും മറ്റ് ഉപകരണങ്ങളുമാണ് ശാന്തി പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റിക്ക് നൽകിയത് നൽകി. ഏകദേശം 25 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്യുക ഉണ്ടായി. ബ്രസീൽ റോട്ടറി ക്ലബുമായി സഹകരിച്ചാണ് ഉപകരണങ്ങൾ നൽകിയത്. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പ്രമോദ് നായനാർ, മുൻ ഗവർണർ ഡോ രാജേഷ് സുഭാഷ്, ഡോ. കെ. പദ്മനാഭൻ, റോട്ടറി പ്രസിഡൻ്റ് അഡ്വ.പി.സുരേഷ്, ടി.എസ്.ബാബു, ഗഫൂർ തേനേരി, ജോസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.