• admin

  • July 3 , 2022

തരുവണ : ശക്തമായ മഴയെ തുടർന്ന്തരുവണ -വൈത്തിരി റോഡിൽ ആറുവളിൽ വീടിന്റെ മുൻ വശത്തെ റോഡ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു. ചങ്കരപ്പൻ അമ്മദിന്റെ വീടിന്റെ മുൻ വശത്തെ സൈഡ് കേട്ടാണ് തകർന്ന് വീണത്. 50മീറ്ററോളം നീളമുള്ള മതിലിൽ 10മീറ്ററോളം പുലര്‍ച്ചയോടെ ഇടിഞ്ഞത്.ബാക്കിഭാഗം ഏതു സമയത്തും ഇടിഞ്ഞു വീഴാൻ ഭാഗത്തിലാണ് ഉള്ളത്. അത് മാത്രമല്ല മെയിൻ റോഡിൽ 50മീറ്ററോളം നീളത്തിൽ വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ ഈ വിള്ള ലിലൂടെ വെള്ളം ഇറങ്ങി റോഡ് അരിക് മുഴുവൻ വീടിന്റെ മുറ്റത്തേക്ക് ഇടിഞ്ഞു താഴും.അതിനു മുമ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തു മെമ്പർ കൊടുവേരി അമ്മദ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കല്പറ്റ, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി വാഹനങ്ങൾ കടന്നു പോകുന്ന തിരക്ക് പിടിച്ച റോഡ് കൂടിയാണിത്.