കട്ടപ്പന : വൈദ്യുത വിതരണ രംഗത്ത് ഈ സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. ഇടുക്കി ജില്ലാ വൈദ്യുതി അദാലത്ത് കട്ടപ്പന ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന പ്രഖ്യാപിത ലക്ഷ്യം യാഥാര്‍ത്ഥ്യമായി. ലോഡ് ഷെഡിംഗ് ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പരമാവധി പരാതിയില്ലാതെ ജനങ്ങള്‍ക്ക് സേവനം നല്കിയുള്ള വൈദ്യുതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നുംമന്ത്രി കൂട്ടിച്ചേര്‍ത്തു. കട്ടപ്പന ടൗണില്‍ കേബിളിലൂടെ വൈദ്യുതി: എംഎല്‍എ യുടെ ശുപാര്‍ശ മന്ത്രി അംഗീകരിച്ചു കട്ടപ്പന ടൗണില്‍ വൈദ്യുതി വിതരണം കേബിളിലൂടെയാക്കണമെന്ന അദാലത്ത് യോഗാധ്യക്ഷന്‍ റോഷി അഗസ്റ്റിന്‍ എം എല്‍ എ യുടെ ശുപാര്‍ശ മന്ത്രി എം എം മണി അംഗീകരിച്ചു. നഗരത്തിലെ സുഗമമായ ഗതാഗതത്തിന് വൈദ്യുതി പോസ്റ്റുകളും മറ്റും ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കേബിളിലാക്കുകയോ റോഡിന്റെ ഒരുവശത്തു കൂടി ലൈന്‍ സ്ഥാപിക്കുകയോ ചെയ്യണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് കേബിളാണ് ഏറ്റവും ഉചിതമെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി വകുപ്പ് അധികൃതരോട് നിര്‍ദേശിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി