കൽപ്പറ്റ : വൈത്തിരിയിലെ ബീക്രാഫ്റ്റിന്റെ ഹണി മ്യൂസിയം സഞ്ചാരികളുടെ ഇഷ്ട വിനോദ കേന്ദ്രമായി മാറുന്നു. വയനാട്ടിൽ വരുന്ന ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിൽ സ്ഥാനം പിടിച്ചു കൊണ്ട് ബിക്രാഫ്റ്റ് ഹണി മ്യൂസിയം ശ്രദ്ധേയമാവുകയാണ്. ഈ ഓണം വൊക്കേഷനിൽ മാത്രം ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഹണി മ്യൂസിയം സന്ദർശിക്കാനെത്തിയത്. കേരളത്തിൽ നിന്നും മറ്റ് ഇതര സംസ്ഥാനങ്ങളിൽ നിന്നും മാത്രമല്ല വിദേശികളുടെയും പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് ഹണി മ്യൂസിയം. തേനിനേയും തേനീച്ചകളെയും കുറിച്ച് പഠിക്കാനും ഓരോ തേനിന്റെയും ഗുണങ്ങളും അതിന്റെ വ്യത്യസ്തതകളും ഗുണമേന്മകളും തിരിച്ചറിയാനും, ആധുനിക രീതിയിലുള്ള തേൻ സംസ്കരണം നേരിട്ട് കണ്ട് മനസ്സിലാക്കാനും കഴിയുന്ന ഇടമാണ് ഹണി മ്യൂസിയം ... വിവിധ തരം തേനീച്ചകളെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും കഴിയുന്ന രീതിയിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേനീച്ച കൂട്ടിലെ കൗതുകകരമായ കാഴ്ചകളുടെ ശാസ്ത്രീയ സത്യങ്ങളെ കുറിച്ച് പഠിപ്പിക്കുന്ന ഒരിടമാണ് ഹണി മ്യൂസിയം. വൈവിധ്യമാർന്ന തേനുകളെ കുറിച്ച് അറിയാനും ഒരേ സമയം പത്തോളം വ്യത്യസ്ത തേനുകൾ രുചിച്ചറിയാനും ഇവിടെ സൗകര്യമുണ്ട്. തേനീച്ചകൾ വിരിഞ്ഞിരിങ്ങുന്നതും, പൂക്കളിൽ നിന്ന് തേനെടുക്കുന്നതും തേനീച്ചകളുടെ വൈവാഹിക പറക്കൽ, തേനീച്ചകളുടെ കമ്മ്യൂണിക്കേഷൻഎന്നിവ വിവരിച്ചു തരാൻ വിദഗ്ദ്ധരായ ഹണി ഗൈഡുകളുടെ സഹായവും ഇവിടെ ലഭ്യമാണ്. തേനിന് പുറമെ തേനീച്ച കൂട്ടിൽ നിന്ന് ലഭിക്കുന്ന മറ്റു പ്രധാന ഉത്പന്നങ്ങളായ റോയൽ ജെല്ലി, പൂമ്പൊടി, തേൻ, മെഴുക് എന്നിവ കാണാനും അതിന്റെയെല്ലാം ഉപയോഗങ്ങളെ കുറിച്ച് അറിയാനും അത് വാങ്ങാനും ഉള്ള അവസരം കൂടി ഇവിടെ ടൂറിസ്റ്റുകൾക്ക് ഉണ്ടെന്നത് മ്യൂസിയത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകതയാണ്. ഒരെ സമയം 10 തരം തേനുകൾ രുചിച്ചു നോക്കാനും ഇഷ്ടപ്പെട്ട തേൻ പർച്ചേസ് ചെയ്യാനും വയനാടിന്റെ തനത് ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവും സ്‌പൈസസ് , ഹോം മേയിഡ് ചോക്ലേറ്റ് , മുളയരി ഹാൻഡി ക്രാഫ്റ്റ് ഉത്പന്നങ്ങൾ എന്നിവ പർചേസ് ചെയ്യാനുമുള്ള വിശാലമായ കൗണ്ടർ ഇവിടെ ഒരുക്കിയിട്ടുണ്ട്. വയനാടിന്റെ മണ്ണിൽ നിന്ന് സ്വന്തമാക്കാൻ കൊതിച്ചതെല്ലാം മ്യൂസിയത്തിന്റെ വിശാലമായ ഉൾവശത്ത് ഒരു കുടക്കീഴിൽ എല്ലാം ഒരുക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ വയനാട് കാണാൻ വരുന്നവർക്ക് പർച്ചേസിംങിന് അധിക സമയം കളയേണ്ടി വരില്ല. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ഒരു പാർക്കും ഫോട്ടോ ഷൂട്ടിന് പറ്റിയ നിരവധി പോയിന്റുകളും ഉൾപ്പെടെ നിരവധി കാഴ്ചകൾ ഇവിടെ കാണാനുണ്ട്. കഴിഞ്ഞ കോവിട് കാലത്തു തുടങ്ങിയ ഈ സംരംഭം ഇന്ന് സഞ്ചാരികൾ ഏറ്റെടുത്തു നിൽക്കുമ്പോഴും ഇതിനു പിന്നിൽ പ്രവർത്തിച്ച യുവ സംരംഭകൻ ഉസ്മാൻ മദാരിയുടെ ദീർഘ വീക്ഷണത്തെ ആർക്കും മാതൃകയാക്കാവുന്നതും പ്രചോദനമായി സ്വീകരിക്കാവുന്നതുമാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി