കല്‍പ്പറ്റ : മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്ന വേജ്ബോര്‍ഡ് പുനസ്ഥാപിക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ വയനാട് ജില്ലാ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് നാല് വേജ്കോര്‍ഡുകളാക്കി മാറ്റിയതിണെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരടക്കമുള്ള ജീവനക്കാരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കികൊണ്ട് വേജ്ബോര്‍ഡ് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയത്. മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും പ്രത്യേക പരിരക്ഷ അര്‍ഹിക്കുന്നവരാണെന്ന വിലയിരുത്തലിലാണ് ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ട് ഭരണഘടനയുടെ ഭാഗമാക്കിയത്. തുടര്‍ന്ന് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരും വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടോ അതിന്റെ ഭാഗമായ വേജ്ബോര്‍ഡോ വേണ്ടെന്ന വെക്കാന്‍ തയ്യാറായില്ല. എന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ എല്ലാ തൊഴില്‍ അവകാശങ്ങളും നിഷേധിക്കുന്ന നയത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ഏക പരിരക്ഷയായ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടും വേജ്ബോര്‍ഡും ഇല്ലാതാക്കി. കേന്ദ്ര സര്‍ക്കാര്‍ ഈ തൊഴിലാളി വിരുദ്ധ നിലപാട് തിരുത്തുകയും മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും വേജ്ബോര്‍ഡ് സംവിധാനം പുനസ്ഥാപിക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാര്‍ച്ച് 27, 28 തീയതികളില്‍ തൊഴില്‍മേഖലകളുടെ സംരക്ഷണത്തിനായി രാജ്യത്തുടനീളം നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്നും ജനറല്‍ബോഡി ആവശ്യപ്പെട്ടു. മീഡിവണ്ണിനെതിരായി വിലക്ക് നീക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം തയ്യാറാവണം. അവാകശപ്പോരാട്ടങ്ങള്‍ക്കായി മീഡിയവണ്ണിനൊപ്പം പൊതുസമൂഹം ഒന്നിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ സജീവന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി നിസാം കെ അബ്ദുല്ല പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എ.പി അനീഷ് വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു. പി.ഒ ഷീജ, വി.ആര്‍ രാകേഷ്, ബിനു ജോര്‍ജ്, എ.കെ ശ്രീജിത്ത്, എം കമല്‍, ഇ.എം മനോജ്, കെ മുസ്തഫ, എ.എസ് ഗിരീഷ്, ഷമീര്‍ മച്ചിങ്ങല്‍, ജോമോന്‍ ജോസഫ്, കെ.ആര്‍ അനൂപ്, ഷാമില്‍ അമീന്‍, എം അബ്ദുല്ല, അനീസ് അലി, അദീപ് ബേബി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. എക്‌സിക്യൂട്ടിവ് അംഗങ്ങളായ വി.സി ആശ സ്വാഗതവും ജിതിന്‍ ജോസ് നന്ദിയും പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി