ബത്തേരി : വയനാട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ അടച്ചിട്ട വീടുകളിൽ മോഷണം നടത്തിയ നാല് അന്തർ സംസ്ഥാന മോഷ്ടാക്കൾ പോലീസ് വലയിലായി.ആസാം സ്വദേശികളായ ദൂലാൽ (23),ഇനാമുൽഫ് ( 25), നൂർജമാൽ അലി ( 23 ) മൊഹിജൂൽ ഇസ്ലാം (22) എന്നിവരാണ് പിടിയിലായത്. പുൽപ്പള്ളി ഭാഗത്ത് അടച്ചിട്ട നിരവധി വീടുകളിൽ നിന്നും സ്വർണ്ണം,പണവും നഷ്ടപ്പെട്ടിരുന്നു. ജില്ലയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ഈ സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു . പുൽപ്പള്ളി,നൂൽപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന മോഷണ കേസുകളിലെ പ്രതികളെ ആസാം അരുണാചൽ സംസ്ഥാനത്തുനിന്നും ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി