: വാളകം: വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ വര്‍ധിച്ച പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വാളകം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ ശതാബ്ദി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അധ്യയന വര്‍ഷത്തില്‍ അഞ്ച് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പുതുതായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത് അക്കാദമിക രംഗത്തെ മികവിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. നികുതി വിഹിതം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി പ്രതിരോധിക്കുകയാണ്. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ഇച്ഛാശക്തിയുള്ള സംസ്ഥാന സര്‍ക്കാര്‍ വികസന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പി അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷത വഹിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി