കൽപ്പറ്റ : കാന്‍സര്‍ കെയര്‍ വയനാട്, കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് തുടങ്ങിയ വേറിട്ടതും ദിശാബോധം പകരുന്നതുമായ പദ്ധതികളൊരുക്കി വയനാട് ജില്ലാപഞ്ചായത്ത്. ഇതടക്കം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2022 -23 വര്‍ഷം വിവിധ മേഖലകളിലായി 30.69 കോടി രൂപയുടെ പദ്ധതികള്‍ക്ക് കൂടി ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ രൂപരേഖയായി. കാന്‍സര്‍ കെയര്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഗ്രാമ ബ്ലോക്ക് നഗരസഭകളമായി സഹകരിച്ച് സര്‍വ്വെ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ലാ ആസുത്രണ ഭവനില്‍ 14 ാം പഞ്ചവത്സര പദ്ധതി കരട് ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്‍സര്‍ ചികില്‍സക്കായി ആധുനിക സൗകര്യമൊരുക്കുന്നതിനുളള നടപടികളും പദ്ധതിയിലുണ്ടാകും. മലബാര്‍ കാന്‍സര്‍ സെന്റര്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാടിന്റെ കാര്‍ബണ്‍ നൂട്രല്‍ വയനാടി പദ്ധതിയില്‍ വിശദമായ പഠനം നടത്തും. വയനാടിന്റെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ നിന്നും വിശദമായ ചര്‍ച്ചയ്ക്ക് ശേഷം രൂപപ്പെടുത്തിയ 137 പദ്ധതികളാണ് രണ്ടാം ഘട്ടം വാര്‍ഷിക പദ്ധതികളായി സെമിനാറില്‍ അവതരിപ്പിച്ചത്. ഒന്നാം ഘട്ടത്തില്‍ സ്പില്‍ ഓവര്‍ ഉള്‍പ്പെടെ 28.57 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഉല്‍പാദന, വിദ്യാഭ്യാസ മേഖലയ്ക്കാണ് രണ്ടാം ഘട്ട കരട്പദ്ധതി രേഖയില്‍ പ്രാധാന്യം നല്‍കിയത്. ജനറല്‍ വികസന ഫണ്ടില്‍ നിന്നും 12.94 കോടി രൂപയും, പട്ടികജാതി വികസന ഫണ്ടില്‍ നിന്ന് 2.04 കോടി രൂപയും, പട്ടിക വര്‍ഗ്ഗ വികസന ഫണ്ടില്‍ നിന്ന് 8.16 കോടി രൂപയും തനത് ഫണ്ടില്‍ നിന്ന് 2.38 കോടി രൂപയും വിവിധ പദ്ധതി അടങ്കലായി വകയിരുത്തിയിട്ടുണ്ട്. മെയ്ന്റനന്‍സ് ഗ്രാന്റില്‍ റോഡ്, റോഡിതര പദ്ധതികള്‍ക്കായി യഥാക്രമം 4.18 കോടി, 40 ലക്ഷം രൂപയുടെ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി നെല്‍കൃഷിക്ക് സബ്സിഡി നല്‍കാനും ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ സബ്സിഡി നല്‍കാനും നിര്‍ദ്ദേശമുണ്ട്. ജില്ലയില്‍ വെറ്ററിനറി മേഖലയില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതി ഹൈടെക് ലബോറട്ടറി സൗകര്യം സ്ഥാപിക്കാനും മണ്ണറിഞ്ഞ് കൃഷിയിറക്കുന്നതിനായി കൂടുതല്‍ മണ്ണ് പരിശോധന ഉപകരണങ്ങള്‍ വാങ്ങാനും പദ്ധതിയുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഏകോപന പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കാന്‍ സെമിനാര്‍ നിര്‍ദ്ദേശിച്ചു. എല്ലാ വിദ്യാലയങ്ങളിലും ഇന്ററാക്ടീവ് പാനല്‍ ബോര്‍ഡ് ഉള്‍പ്പെടയുളള മാതൃക സ്മാര്‍ട്ട് റൂം ഒരുക്കാനും പെണ്‍കുട്ടികള്‍ക്കായി എല്ലാ സ്‌കൂളുകളിലും റെസ്റ്റ റൂം ഒരുക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും വായനാ സൗകര്യത്തോടെയുള്ള ലൈബ്രറികളും, ഓണ്‍ലൈന്‍ വായനയും സാധ്യമാക്കും. വിജയശതമാനം ഉയര്‍ത്തുന്നതിന് അക്കാദമിക് തലത്തില്‍ വരുത്താന്‍ പറ്റുന്ന മാറ്റങ്ങള്‍ ആസൂത്രണം ചെയ്യും. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി വണ്‍ ഗെയിം വണ്‍ സ്‌കൂള്‍ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കും. കലാ കായിക മേഖലയിലെ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന് ട്രൈബല്‍ യൂത്ത് എന്ന പേരില്‍ ധനസഹായ പദ്ധതി രൂപീകരിക്കും. സ്‌കൂള്‍,കോളേജ്,ജില്ലാ,സംസ്ഥാന ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ വിജയികളാകുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിഭ പിന്തുണ ധനസാഹയ പദ്ധതി ആരംഭിക്കും. ഈ വര്‍ഷത്തോടുകൂടി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ആസ്ബറ്റോസ്‌രഹിതമാക്കാനുളള പദ്ധതിയും വയോജനങ്ങളുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടികളും, യോഗാ പരിശീലനവും ആരംഭിക്കാനുളള പദ്ധതികളും സെമിനാറില്‍ അവതരിപ്പിച്ചു. ചടങ്ങില്‍ കരട് വികസന രേഖ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിന്‍ ബേബിക്ക് നല്‍കി പ്രകാശനം ചെയ്തു. കരട് പദ്ധതി രേഖ പ്രകാശനം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനജോസ് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്ററിന് നല്‍കി പ്രകാശനം ചെയ്തു. കരട് വികസന രേഖ, കരട് പദ്ധതി രേഖ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി അവതരിപ്പിച്ചു. ജോസഫ് ചക്കാലക്കലിന്റെ വയനാടന്‍ ഗ്രാമങ്ങളുടെ ചരിത്ര പശ്ചാത്തലം എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു. മംഗലശ്ശേരി നാരായണന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മുന്‍ വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി ജില്ലാ പഞ്ചായത്ത് എ.ഒ വി. അലി അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ എന്നിവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത്, പ്ലാനിംഗ് ഓഫീസ് ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി