• admin

  • August 25 , 2022

ബത്തേരി :   വയനാട് റവന്യൂ ജില്ലാ ഐ.ടി ഇ കലോത്സവം സുൽത്താൻബത്തേരി മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ക്യാമ്പസിൽ സമാപിച്ചു. രണ്ടു ദിവസമായി നടത്തിയ കലോത്സവത്തിൽ 150 ഓളം അധ്യാപക വിദ്യാർത്ഥികൾ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ എം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബത്തേരി ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷയായി. ഗവണ്മെന്റ് ടി.ടി.ഐ. പനമരമാണ് കലോത്സവത്തിൽ വിജയികളായത്.കലാ പ്രതിഭയായി ദിലൻ ജോസഫി( മാർ ബസേലിയോസ് ഐ.ടി.ഇ. ബത്തേരി ) നെയും കലാ തിലകമായി ആതിര വിനോദി (ഡയറ്റ് വയനാട് ) നെയും തെരഞ്ഞെടുത്തു. മാർ ബസേലിയോസ് ഐ.ടി.ഇ പ്രിൻസിപ്പൽ ടി ബിനോജ്, വിദ്യാഭ്യാസ ഉപഡയറക്ടർ ശശി പ്രഭ കെ, വാർഡ് കൗൺസിലർ അസീസ് മാടാല, ജില്ല വിദ്യാഭ്യാസ ഓഫീസർ സുനിൽകുമാർ കെ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി ടി എബ്രഹാം, പിടിഎ പ്രസിഡണ്ട് ജോസഫ് കുര്യൻ, പുൽപ്പള്ളി ഐടി ഇ പ്രിൻസിപ്പൽ ഷൈൻ പി ദേവസ്യ എന്നിവർ സംസാരിച്ചു.