• admin

  • April 16 , 2022

മാനന്തവാടി : പനിയും ശർദ്ദിയും മൂലം വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ പന്ത്രണ്ടുവയസ്സുകാരൻ മരിച്ചു.രണ്ടേനാൽ കുളത്തു വയൽ കോളനിയിലെ രതീഷിന്റെയും അനിതയുടെയും മകൻ ജയേഷ് ആണ് മരിച്ചത്.. പനിയും ശർദ്ദിയും കാരണം ചികിത്സ തേടി ഇന്നലെവയനാട് മെഡിക്കൽ കോളേജിൽ എത്തിയിരുന്നു . ഡോക്ടർ മരുന്നു കുറിച്ചു നല്കിയിരുന്നു. വീട്ടിലെത്തിയതിനു ശേഷം വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരു മാസത്തോളം കുട്ടി അസുഖബാധിതനായിരുന്നു