• Anjana P

  • September 22 , 2022

കൽപ്പറ്റ : മുസ്ലീലീഗ് വയനാട് ജില്ലാ പ്രസിഡണ്ടും യു.ഡി.എഫ്. ജില്ലാ കൺവീനറുമായ പി.പി.എ കരീം (72) നിര്യാതനായി. .ഹൃദയ സ്തംഭനത്തെ തുടർന്ന് മൈസൂരിലായിരുന്നു അന്ത്യം. മുമ്പ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു മേപ്പാടി -മുപ്പൈനാട് ഗ്രാമപഞ്ചായത്തുകളുടെയും പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്. ഖബറടക്കം നാളെ രാവിലെ 11 മണിക്ക് മേപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : മറിയം, മക്കൾ: ഷരീഫ, ഫൗസിയ(പരേത ), ഷമീറ, റഹ്മത്ത്, നൗഫൽ, ഷംസുദ്ദീൻ, മരുമക്കൾ: അബ്ദുൾ സലാം, ഇസ്ഹാഖ്, കുഞ്ഞമ്മദ്, ഷഫീഖ്, റംഷീദ, ഷഫീന.